പയ്യോളിയിലെ സഹകരണ ബാങ്ക് നിയമനത്തിനെതിരെ ബിജെപിയുടെ ഉപരോധ സമരം 

news image
Sep 26, 2022, 8:28 am GMT+0000 payyolionline.in

പയ്യോളി: സഹകരണ ബാങ്ക് നിയമനത്തിനെതിരെ പയ്യോളിയില്‍ ബിജെപിയുടെ പ്രതിഷേധം. ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന സിടി മനോജിന്റെ വധവുമായി ബന്ധമുള്ളവര്‍ക്ക് പയ്യോളി സഹകരണ അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

 

ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മാസ്റ്റര്‍ പ്രതിഷേധ സംഗമം ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എ.കെ. ബൈജു അദ്ധ്യക്ഷനായി. കെ.എം ശ്രീധരന്‍, കെ.സി. രാജീവന്‍, അംബിക ഗിരിവാസന്‍, പി. രമേശന്‍ മാസ്റ്റര്‍, ടി. സനല്‍ ജിത്ത്, വിനീഷ് കുറുഞ്ഞിത്താര, എസ്കെ. ബാബു, എം.പി ഭരതന്‍, ബാബു ചെറുകുന്നുമ്മല്‍, മഞ്ചയില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ടി. സുനില്‍മാസ്റ്റര്‍ സ്വാഗതവും സതീശന്‍ മോയ്ച്ചേരി നന്ദിയും പറഞ്ഞു.

പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ. സി. സുഭാഷ് ബാബു, എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍  പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe