പയ്യോളിയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെ തൊഴില്‍ നിഷേധത്തിനെതിരെഐ എന്‍ ടി യു സി സമരവാരം തുടങ്ങി

news image
Jan 13, 2023, 4:03 am GMT+0000 payyolionline.in

പയ്യോളി : സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെ തൊഴില്‍ നിഷേധത്തിനെതിരെ  ഐ എന്‍ ടി യു സി നേതൃത്വത്തില്‍ സമരവാരം ആരംഭിച്ചു. ദേശീയപാതയ്ക്ക് സമീപത്തെ ആശുപത്രി കവാടത്തിനു മുന്പില്‍ സമരപ്പന്തല്‍ കെട്ടിയാണ് ബുധനാഴ്ച മുതല്‍ ഒരാഴ്ച നീളുന്ന സമര പരമ്പരക്കു ഐ എന്‍ ടി യു സി നേതൃത്വത്തിലുള്ള വിവിധ പോഷക ട്രേഡ് യൂണിയനുകള്‍ സമരമാരംഭിച്ചിരിക്കുന്നത്.

 

ആശുപത്രി മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പോലീസില്‍ പരാതി കൊടുത്ത വനിതാ ജീവനക്കാരികളെ മാനേജ്മെന്‍റ് പിരിച്ചുവിട്ട നടപടി പിന്‍വലിച്ച് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ഐ എന്‍ ടി യു സി ആവശ്യപ്പെടുന്നത്. നാഷണല്‍  ഫുട്പാത്ത്- ഉന്തുവണ്ടി -പ്പെട്ടിക്കട യൂണിയന്‍ നേതൃത്വത്തില്‍ നടന്ന ഒന്നാം ദിവസത്തെ പ്രതിഷേധ ധര്‍ണ കെ പി സി സി നിര്‍വാഹക സമിതിയംഗം മഠത്തില്‍ നാണുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

 

എന്‍ എം മനോജ് അധ്യക്ഷത വഹിച്ചു. കെ ടി വിനോദ്, പി എന്‍ അനില്‍കുമാര്‍, മഹിജ എളോടി, മുജേഷ് ശസ്റ്റ്രി, കാര്യാട്ട് ഗോപാലന്‍, ടി കെ നാരായണന്‍’, വി വി എം വിജിഷ, സി കെ ഷഹനാസ്, സനൂപ് കോമത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ദിവസം കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എമ്പ്ലോയീസ്  യൂണിയന്‍ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe