പയ്യോളിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

news image
Sep 22, 2022, 3:11 am GMT+0000 payyolionline.in

പയ്യോളി : കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യോളി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പുലപ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ ഷിബിന്‍ (26 ), പുലപ്പള്ളി ശ്യാം നിര്‍മല്‍ സി ജോയ് (20) എന്നിവരെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ കെ സി സുഭാഷ് ബാബു അറസ്റ്റ് ചെയ്തത്. ഇതില്‍ നിര്‍മല്‍ അന്ന് അക്രമി സംഘം സഞ്ചരിച്ച കാറിലില്ല. സംഘത്തിന്റെ സഹായി എന്ന നിലയിലാണ് അറസ്റ്റ്. ഇവര്‍ സഞ്ചരിച്ച കാര്‍ ശിബിന്റെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഞ്ചു പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe