പയ്യോളിയില്‍ സി സി കുഞ്ഞിരാമൻ ഫൌണ്ടേഷന് എയർബെഡ് നൽകി

news image
Nov 23, 2022, 6:46 am GMT+0000 payyolionline.in

പയ്യോളി: സി സി കുഞ്ഞിരാമൻ ഫൌണ്ടേഷന് എയർബെഡ് നൽകി . കിടപ്പുരോഗികൾക്കും മറ്റു രോഗികൾക്കും ഉപകാരപ്രദമായ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിക്കുന്നതിന്റെ ഭാഗമായി സി സി കേളന്റെ ഓർമ്മക്കായി മകൻ ബബിത് എയർബെഡ് സംഭാവന ചെയ്തു.

ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി എറ്റുവാങ്ങി. സെക്രട്ടറി കെ പി ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി രാഘവൻ, എ വി സത്യൻ, എം പി ജയദേവൻ, എം കെ അശോകൻ കണ്ടോത്ത് ചന്ദ്രൻ, രാജ്നാരായണൻ, എന്നിവർ സംസാരിച്ചു. സിന്ധു ശ്രീശൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe