പയ്യോളിയിൽ കിടപ്പിലായവരുടെ സ്നേഹസംഗമം ‘ഒപ്പമുണ്ട് കരുതലോടെ ‘ നാളെ സർഗ്ഗലായയിൽ

news image
Nov 28, 2022, 2:24 pm GMT+0000 payyolionline.in

പയ്യോളി:  കിടപ്പിലായവരുടെ കൂടെ ഒരു പകൽ ചിലവഴിക്കുന്ന ഒപ്പമുണ്ട് കരുതലോടെ പരിപാടി നാളെ ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് നടക്കും. 150 ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. പയ്യോളി നഗരസഭയും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് ക്ലിനിക്കും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ഒരു പകൽ കിടപ്പിലായവരോടൊപ്പം ചിലവഴിക്കാനായി സർഗ്ഗാലയിൽ എത്തുമെന്ന് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്
അറിയിച്ചു. വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe