പയ്യോളിയിൽ ചാത്തു താഴെ കുടുംബ കൂട്ടായ്മ സംഗമം

news image
Jan 2, 2023, 5:36 am GMT+0000 payyolionline.in

പയ്യോളി: ചാത്തു താഴെ കുടുംബ കൂട്ടായ്മയുടെ സംഗമം  പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ  നടന്നു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും കൂടുതൽ ഇടപെടൽ നടത്തണമെന്നും സേവന പ്രവർത്തനങ്ങളിൽ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

 


കുടുംബ കൂട്ടായ്മ പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട്  കോവുമൽ ആണ്ടി , കെ ടി ചന്ദ്രൻ , കൃഷ്ണൻ ചാത്തോത്ത് താഴെ, കുഞ്ഞിക്കണ്ണൻ എ വി, സന്തോഷ് എ വി, സജീവൻ വി ,മഹേഷ് ശാസ്ത്രി , വിൽമാറാണി ,  നിഷ കെ ,തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചു. സെക്രട്ടറി മധു എ വി സ്വാഗതവും മുജേഷ് ശാസ്ത്രി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe