പയ്യോളിയിൽ തണൽ ഫാർമസിയുടെ പതിനഞ്ചാമത്തെ വിപണന കേന്ദ്രം മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ ഉദ്ഘാടനം ചെയ്തു

news image
May 2, 2023, 2:47 pm GMT+0000 payyolionline.in

പയ്യോളി: തണൽ ഫാർമസിയുടെ പതിനഞ്ചാമത്തെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ്‌ ഓഫീസിനു മുൻവശത്തുള്ള ബെൻഹർ പ്ലാസയിൽ
കേരള പൊതുമരാമത്ത്‌-ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു .ആദ്യ വിൽപ്പന വടകര ലോകസഭാംഗം കെ.മുരളീധരൻ, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലക്കു നൽകിക്കൊണ്ട് നിർവഹിച്ചു.

പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാരായ സുരേഷ് ചങ്ങാടത്ത്, ജമീല സമദ്, സി. കെ ശ്രീകുമാർ, ഗിരീഷ് ചെറുകുന്നുമ്മൽ, തണൽ സെക്രട്ടറി നാസർ എന്നിവരും സംസാരിച്ചു. മജീദ് പാലത്തിൽ സ്വാഗതം ആശംസിച്ചു. ഹംസ കാട്ടുകണ്ടി നന്ദി പ്രകടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe