പയ്യോളിയിൽ തോക്ക് ചൂണ്ടി ഇന്നോവ യാത്രക്കാരെ തട്ടിക്കൊണ്ടു പോയതായി പരാതി; സംഭവം ഇന്നലെ അർധരാത്രിയോടെ

news image
Sep 17, 2022, 4:41 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിൽ ഇന്നോവ യാത്രക്കാരെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോയതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ തടഞ്ഞുനിർത്തി ഇയോൺ കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇന്നോവ കാർ ഓടിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വേണുഗോപാലന്റെ മകൻ വിഷ്ണു (27) ന് തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായി പറയുന്നു. പിന്നീട് രണ്ടു വാഹനങ്ങളും മുചുകുന്ന് ഭാഗത്തെത്തിയ ശേഷം ഇന്നോവ വാഹനം പൂർണമായി പരിശോധിച്ച ശേഷം സംഘം സ്ഥലം വിട്ടു എന്നാണ് പറയുന്നത്.ഇന്നോവ വാഹനത്തിന് ചില്ലും അക്രമിസംഘം തകർത്തതായി പറയുന്നു. ആളുമാറി അക്രമിച്ചു എന്നാണ് ഇന്നോവ യാത്രക്കാർ പോലീസിൽ നൽകുന്ന വിവരം.അതേസമയം സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് പോലീസിന്റെ നിഗമനം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe