പയ്യോളി തീരദേശത്ത് ലഹരിക്കെതിരെ മനുഷ്യശൃംഖല

news image
Dec 5, 2022, 6:34 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തീരദേശത്ത് ലഹരിക്കെതിരെ വൻ മനുഷ്യശൃംഖല തീർത്തു. രാഷ്ട്രീയ സാമൂഹിക സാമുദായിക സന്നദ്ധ സംഘടനകളെ നടത്തിയ ലഹരി വിരുദ്ധ മനുഷ്യശ്രലയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.


പയ്യോളി കൊളാവിപ്പാലം കോട്ടയ്ക്കൽ തീരദേശത്തായിരുന്നു ഈ കൈകോർക്കൽ. വടകര കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബി വി സജീവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളിൽ നിന്നും തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. വി  ഗോപാലൻ അധ്യക്ഷനായി. കാനത്തിൽ ജമീല എംഎൽഎ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ കെ ബെഞ്ചമിൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ ഹരിപ്രസാദ്, യു എൽ സി സി എസ് ചെയർമാൻ രമേശ് പാലേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദൻ, എംടി വിനോദൻ, കെടി രാജീവൻ, പിടിവി രാജീവൻ, നഗരസഭ അംഗങ്ങളായ സുജല ചെത്തിൽ, സിടി ഷൈമ ശ്രീജു, സുരേഷ് ബാബു ചെറിയാവി, കെസി ബാബുരാജ്, എസി സുനൈദ്, തുടങ്ങിയവർ സംസാരിച്ചു. പയ്യോളി നഗരസഭാംഗങ്ങൾ അവതരിപ്പിച്ച നാടകവും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe