പയ്യോളി നഗരസഭ പന്ത്രണ്ടാം ഡിവിഷൻ ഫെസ്റ്റിന് തുടക്കമായി

news image
Sep 6, 2022, 9:55 am GMT+0000 payyolionline.in

പയ്യോളി : പന്ത്രണ്ടാം  ഡിവിഷൻ ഫെസ്റ്റിന് തുടക്കമായി. മെയ്‌ 5 മുതൽ 22 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ‘ഡിവിഷൻ ഫെസ്റ്റ് ഗ്രാമോത്സവം’ 60 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് വേണ്ടി “സീനിയേഴ്സ് സംഗമം ” എന്ന പരിപാടിയോടെയാണ്  തുടക്കം കുറിച്ചത്.

ഡിവിഷൻ കൗൺസിലർ ഖാലിദ് കൊലാരിക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം റിട്ട  ഏ ഇ ഓ  രുഗ്മാഗതൻ മാസ്റ്റര്‍ ഉദ്‌ഘാടനം നിർവഹിച്ചു.  കുഞ്ഞായൻ മാസ്റ്റർ ചേലിയ സംവദിച്ചു.

മേലടി മുഹമ്മദ്‌, ജലീൽ മാസ്റ്റർ, സുരേഷ് പി കെ, എന്നിവർ ആശംസകൾ നേർന്നു.കുനിപ്പെണ്ണ് പൂവാട്ട്, നാരായണി കുറുങ്ങോട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എംപി ബാബു സ്വാഗതവും റമീന ഹമീദ് നന്ദിയും പറഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ കുടുംബശ്രീ സംഗമം, മയക്കരുന്നിനെതിരെ സൈക്കിൾ റാലി, കല – സാംസ്‌കാരിക സദസ്സ് എന്നിവ ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe