പയ്യോളി പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു: സിഎം മനോജ് കുമാർ പ്രസിഡണ്ട്, ടി ഖാലിദ് സെക്രട്ടറി

news image
Dec 8, 2022, 3:15 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി പ്രസ് ക്ലബ്ബിന്റെ പ്രസിഡണ്ടായി സി എം മനോജ് കുമാറും സെക്രട്ടറിയായി ടി ഖാലിദും  ചുമതലയേറ്റു. ടി എ ജുനൈദ് ആണ് ഖജാൻജി.  മാതൃഭൂമി പത്രത്തിന്റെ ലേഖകന്‍ ആണ് മനോജ് കുമാര്‍. ടി ഖാലിദ് സുപ്രഭാതം പത്രത്തിന്റെയും ജുനൈദ് മാധ്യമം പത്രത്തിന്റെയും ലേഖകന്മാരാണ്. സബീഷ് കുന്നങ്ങോത്ത്, എൻ ടി രാജൻ എന്നിവർ വൈസ് പ്രസിഡണ്ട്മാരായും  പ്രകാശ് പയ്യോളി, കെ വി സതീഷ് എന്നിവർ ജോയിൻ സെക്രട്ടറിമാരായും ചുമതലയേറ്റു. ഇതോടൊപ്പം അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. ഇന്നലെ പ്രസ് ക്ലബ് ഹാളിൽ ചേർന്ന ജനറൽബോഡിയോഗം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

സി എം മനോജ് കുമാര്‍

ടി ഖാലിദ്

ടി എ ജുനൈദ്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe