പയ്യോളി ബസ് സ്റ്റാൻഡിനു സമീപം തീപിടിച്ചത് പരിഭ്രാന്തി പരത്തി: സ്ഥലമുടമകൾക്ക് നോട്ടീസ് നൽകും- വീഡിയോ

news image
May 27, 2023, 12:00 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് തീ പടർന്നത്. സ്വകാര്യ വ്യക്തിയുടെ മതിൽക്കെട്ടിനകത്തുള്ള സ്ഥലത്താണ് ആദ്യം പടർന്നതെങ്കിലും പിന്നീട് പുറത്തേക്ക് വ്യാപിച്ച് സമീപത്തെ വീടുകൾക്ക് ഭീഷണിയാവുകയായിരുന്നു.

 

പയ്യോളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടിപി പ്രജീഷ് കുമാറിനെ നേതൃത്വത്തിലുള്ള ജീവനക്കാരും വടകരയിൽ നിന്നുള്ള ഫയർഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു. പയ്യോളി എസ് ഐ അരുൺ മോഹന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം തീ പിടിച്ച രണ്ട് സ്ഥലത്തിന്റെ ഉടമകൾക്കും നഗരസഭ നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe