പയ്യോളി 26-ാംഡിവിഷൻ വികസന സമിതി 3 യുവ ബഹുമുഖ പ്രതിഭകളെ അനുമോദിച്ചു

news image
Jan 23, 2023, 12:53 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുൻസിപ്പൽ 26-ാംഡിവിഷൻ വികസന സമിതിയുടെ നേതൃതത്തിൽ 3 യുവ ബഹുമുഖ പ്രതിഭകളെ അനുമോദിച്ചു. 2022ലെ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് യങ്ങസ്റ്റ് കോച്ച് പ്രൊഫഷണൽ സ്പീക്കർ ബഹുമതി നേടിയ സെന യാസ്സർ, ഫ്‌ളവേഴ്സ് ടോപ് സിംഗർ ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദ് വിനോദ്, ജെ ഇ  ഇ മെയിൽ ഓൾ ഇന്ത്യ എൻ‌ട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥ മാക്കിയ ആദിത്യൻ എന്നിവരെയാണ് അനുമോദിച്ചത് . എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.  ചെയർമാൻ വടക്കേയിൽ ഷഫീഖ് അധ്യക്ഷനായി.

സി പി ഫാത്തിമ, സജീന്ദ്രൻ പി വി, റിയാസ് പി എം, സബീഷ് കുന്നുങ്ങോതു, സതീശൻ വി പി, ചന്ദ്രൻ കെ വി, ശാഹുൽ ഹമീദ് വി എം, കുഞ്ഞബ്ദുള്ള എ പി, നാണു ടി പി, ദാസൻ എൻ കെ, വിനായകൻ വളപ്പിൽ, ഹംസ മേലടി, എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ എ പി റസാഖ് സ്വാഗതവും സവാദ് വയരോളി നന്ദി യും പറഞ്ഞു. പയ്യോളി നഗര സഭ കൗൺസിലർ മാരുടെ ലഹരി ക്കെതിരെ യുള്ള നാടകവും, വിദ്യാർത്ഥി കളുടെ കലാപരിപാടിയും കോഴിക്കോട് &പാർട്ടി യുടെ കരോക്കെ ഗാനമേളയും തുടർന്ന് നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe