പാചകവാതക വിലവർദ്ദനവ്; പയ്യോളിയിൽ മഹിള ജനത ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ

news image
Mar 5, 2023, 1:21 pm GMT+0000 payyolionline.in

പയ്യോളി:  പാചക വാതക വില വർദ്ദനവിനെതിരെ മഹിള ജനത ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.പി. അജിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ: പ്രസിഡണ്ട് പി. മോനിഷ, എം.കെ സതി, ബേബി ബാലമ്പ്രത്ത് പി.സി. നിഷാകുമാരി , പുഷ്പ . ശാന്ത പി പി. , എന്നിവർ സംസാരിച്ചു. സുമ തൈക്കണ്ടി, റിന രയരോത്ത്, എം.കെ ലക്ഷ്മി എന്നിവർ നേതൃത്വം നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe