പാചകവാതക വിലവർദ്ധനവ്; പയ്യോളിയിൽ എൽജെഡി പ്രതിഷേധ പ്രകടനം നടത്തി

news image
Mar 4, 2023, 4:25 pm GMT+0000 payyolionline.in

പയ്യോളി:പാചകവാതക വിലവർദ്ധനവിനെതിരെ എൽ ജെ ഡി പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വർദ്ധിച്ചുവരുന്ന വിലക്കയറ്റം ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു എൽ ജെ ഡി പ്രതിഷേധം പ്രകടനം നടത്തിയത്. പ്രകടനത്തിനു പിടി രാഘവൻ, ചെറിയാവി സുരേഷ് ബാബു, പി വി ഇബ്രാഹിം, എം പി ജിതേഷ്,രാജ്നാരായണൻ , മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe