പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണം; പയ്യോളി മേഖലയിൽ ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥ

news image
May 29, 2023, 9:02 am GMT+0000 payyolionline.in

പയ്യോളി: കേന്ദ്ര സർക്കാരിന്റെ ചരിത്രനിഷേധത്തിനും പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണത്തിനും എതിരായി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥ. പയ്യോളി, തുറയൂർ കാൽനട പ്രചരണ ജാഥ മഠത്തിൽ മുക്കിൽ സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു.

സാരംഗ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ കെ.എസ് .ടി.എ ജില്ലാ കമ്മിറ്റി അംഗം പി. അനീഷ്, എൻ.സി മുസ്തഫ, അനുരാജ് വി, മനോജ് സി എന്നിവർ സംസാരിച്ചു. കിഴൂർ അട്ടക്കുണ്ട് , പയോളി അങ്ങാടി , പാച്ചുവട് , ഇരിങ്ങത്ത് എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ സ്വീകരണം നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe