പേരാമ്പ്ര: റവിയ്യുൽ അവ്വൽ മാസത്തെ മഹല്ലുതല പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സുന്നിമഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല കമ്മിറ്റി പേരാമ്പ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഹുബ്ബുനബി സമ്മേളനവും, മൌലിദ് പാരായണവും ഹുബ്ബു നബി റാലിയും സമാപിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയും, മനുഷ്യാവകാശ സംഘടനകളും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുകയാണെന്നും, ഇപ്പോൾ ഇസ്രായിൽ നടത്തിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരത പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുസ്സമദ് പൂക്കോട്ടൂർ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
സയ്യിദ് അലി തങ്ങൾ അധ്യക്ഷനായി. എസ്.എം.എഫ് മേഖല പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ റഫീഖ് സകരിയ ഫൈസി സ്വാഗതവും, ജനറൽ കൺവീനർ പി.എം കോയ മുസ് ല്യാർ നന്ദിയും പറഞ്ഞു. എസ്.പി കുഞ്ഞമ്മത്, സി.കെ ഇബ്രാഹിം മാസ്റ്റർ, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, ചെരിപ്പേരി മൂസ്സഹാജി, ടി.കെ ഇബ്രാഹിം, എൻ അഹമ്മദ് മൗലവി, ഇ.കെ അഹമ്മദ് മൗലവി, സിദ്ദീഖ് മാഹിരി, സഫീർ അശ്അരി, അബ്ദുൽ സലാം അസ് ലമി, സി.പി ഹമീദ്, അർ.കെ മുഹമ്മദ്, കെ.പി റസാഖ്, മൂസ്സ മുസ് ല്യാർ, റഹ്മത്തുള്ള നിസാമി പ്രസീഡിയത്തിൽ സന്നിഹിദരായി. മുഹമ്മദ് റഈസ് ചാവട്ട് വിവർത്തനം ചെയ്ത ഡോ:സൈഫ് അലി അൽ അസ്വരിയുടെ ഇസ്തിഗാസ-വിരോധങ്ങളിലെ വൈരുധ്യങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും, പേരാമ്പ്ര ജബലുന്നൂർ ശരിയ്യത്ത് കോളേജിലെ വിദ്യാർത്ഥികളുടെ 2023 കലാമേള ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.സി.കെ മൊയ്തി കൂരാച്ചുണ്ട് പുസ്തകം തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.സമ്മേളനത്തിന് മുൻപ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മൗലിദ് പാരാണയണത്തിന് മേഖലയിലെ വിവിധ പള്ളികളിലെ ഇമാമുമാർ നേതൃത്വം നൽകി. വൈകീട്ട് പേരാമ്പ്ര ടൗണിൽ ഹുബ്ബുനബി റാലി സംഘടിപ്പിച്ചു. റാലിയ്ക്ക് സയ്യിദ് അലി തങ്ങൾ, റഫീഖ് സക്കരിയ ഫൈസി, പി.എം കോയ മുസ് ല്യാർ, സി.കെ ഇബ്രാഹിം മാസ്റ്റർ, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, എസ്.പി കുഞ്ഞമ്മത്, എൻ അഹമ്മദ് മൗലവി, ഇ.കെ അഹമ്മദ് മൗലവി, ചെരിപ്പേരി മൂസ്സഹാജി, സിദ്ദീഖ് മാഹിരി, സഫീർ അശ്അരി, വി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, സി.പി ഹമീദ്, ആർ.കെ മുഹമ്മദ്, ഇ ഷമീർ മാസ്റ്റർ, എം.കെ.സി കുട്ട്യാലി, കെ നിസാർ റഹ്മാനി, ടി.കെ ഇബ്രാഹിം, തുണ്ടിയിൽ മമ്മി ഹാജി, കെ.പി റസാഖ്, ടി.സി മുഹമ്മദ്, കെ.പി യൂസുഫ് എന്നിവർ നേതൃത്വം നൽകി.