പിഎഫ്ഐ നിരോധനം; സിപിഎം നിലപാട് ഇരട്ടത്താപ്പ്: സി.പി.എ അസീസ്

news image
Sep 29, 2022, 1:35 pm GMT+0000 payyolionline.in

 

പേരാമ്പ്ര: പി.എഫ്.ഐ നിരോധിച്ച വിഷയത്തിൽ പൊളിറ്റ്ബ്യൂറോ നിലപാട് എടുക്കുമെന്നു പറഞ്ഞ് തടിയൂരിയ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ സി.പി.എമ്മിന്റ ഇരട്ടത്താപ്പിന്റെ തെളിവാണന്ന് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്‌.

സ്വതന്ത്ര കർഷകസംഘംമെമ്പർഷിപ്പ് കാമ്പയിന്റെ പേരാമ്പ്ര നിയോജക മണ്ഡലംതലഉദ്ഘാടനം ജില്ലാലീഗ് സെക്രട്ടറി സി.പി.എ അസീസ് നിർവ്വഹിക്കുന്നു.

തീവ്രവാദ സംഘടനകൾക്കെതിരെ മുസ്‌ലിംലീഗ് എടുത്ത നിലപാട് ശരിയാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും, മെമ്പർഷിപ്പ് ക്യാമ്പയിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ ഇബ്രാഹിം അധ്യക്ഷനായി. നസീർ വളയം, ആർ.കെ മുനീർ, പി.ടി അഷറഫ്, മൂസ്സ കോത്തമ്പ്ര, എം.കെ അബ്ദുറഹിമാൻ, വീർക്കണ്ടി മൊയ്തു, പുതുക്കുടി അബ്ദുറഹിമാൻ, കുഞ്ഞമ്മത് പേരാമ്പ്ര, പെരിഞ്ചേരി കുഞ്ഞമ്മത്, കോവുമ്മൽ മുഹമ്മദലി, പി.ടി അബ്ദുറഹിമാൻ , പാളയാട്ട് ബഷീർ, ടി.കെ നഹാസ് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe