പി കെ ഫിറോസിന്റെ അറസ്റ്റ് : പയ്യോളിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു – വീഡിയോ

news image
Jan 23, 2023, 3:07 pm GMT+0000 payyolionline.in

പയ്യോളി: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യോളിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെയാണ് ദേശീയപാത ഉപരോധം. പയ്യോളി സിഐ കെസി സുഭാഷ് ബാബു എസ് ഐ എസ് എസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. സംഭവത്തെ തുടർന്ന് അല്പസമയം ദേശീയപാതയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പയ്യോളി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. യൂത്ത് ലീഗ് പ്രസിഡണ്ട് എസ് കെ സമീർ, എ വി സക്കറിയ, മൻസൂർ മൂരാട്, സവാദ് വയരോളി, സഹദ് കോട്ടക്കൽ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

പയ്യോളിയിൽ ദേശീയപാത ഉപരോധിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ പയ്യോളി സിഐ കെസി സുഭാഷ് ബാബു അനുനയിപ്പിക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe