പി.കെ.ഫിറോസിന്റെ അറസ്റ്റ്; കൊയിലാണ്ടിയിൽ ദേശീയ പാത ഉപരോധിച്ച യൂത്ത് ലീഗിനെ യാത്രക്കാരി ചോദ്യം ചെയ്തു

news image
Jan 23, 2023, 1:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പോലീസെത്തി ഇവരെ നീക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന  യുവതി ലീഗ് പ്രവർത്തകരുടെ അടുത്തെത്തി കയർ ത്തത് പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി.

ഇതിനിടയിൽ പോലീസ് പ്രവർത്തകരെ മാറ്റുന്നതിനിടയിൽ ലീഗിൻ്റെ കൊടി പിടിച്ചു വലിക്കുകയും ചെയ്തു. ഇതൊടെ ഉപരോധം അവസാനിപ്പിക്കാനിരുന്ന പ്രവർത്തകർ ഇവർ സഞ്ചരിച്ച ബസ്സ് തടയാൻ ശ്രമം നടത്തിയെങ്കിലും, പോലീസ് വിഫലമാക്കി.  കെ.എം.നജീബ്, എ.അസീസ്, ടി.ടി.ഇസ്മായിൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രവർത്തകരെ ശാന്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe