പുറക്കാട് സൗത്ത് എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

news image
Jun 1, 2023, 12:09 pm GMT+0000 payyolionline.in

 

പുറക്കാട്: പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ പ്രവേശനോത്സവം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വാസുദേവൻ മാസ്റ്റർ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബിജോയ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഗായകനും നാടൻപാട്ട് കലാകാരനുമായ ഗിരീഷ് മണിയൂർ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സുഷമ ടീച്ചർ സ്വാഗതവും രജനി നന്ദിയും പറഞ്ഞു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe