പേരാമ്പ്രയിൽ അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

news image
Sep 30, 2022, 12:00 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: പേരാമ്പ്ര അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പട്ടികജാതി പട്ടികവർഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന അസറ്റ് നവജീവനം 2022-2025 പദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ അഞ്ചാം ഘട്ടം,  കാരയാട് ശിഹാബ് തങ്ങൾ സ്മാരക ട്രസ്റ്റിൻ്റെയും മുസ്ലിം യൂത്ത് ലീഗ് കാരയാട് ശാഖ കമ്മറ്റിയുടേയും നേതൃത്വത്തിൽ  സംഘടിപ്പിച്ചു.

അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

 

ആസ്റ്റർ വളണ്ടിയേഴ്സ് ന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി നിർവഹിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി അധ്യക്ഷനായി.
ഖത്തർ കെ.എം.സി.സി നേതാവ് സജീർ പി, ശാഖ യൂത്ത് ലീഗ് സെക്രട്ടറി സാദിഖ് വി.പി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് കൺവീനർ ബഷീർ വടക്കയിൽ സ്വാഗതവും ഷംസുദ്ദീൻ വടക്കയിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe