പേരാമ്പ്രയിൽ പി നാസർ മാസ്റ്റർ അനുസ്മരണവും പ്രാർത്ഥന സദസ്സും

news image
Nov 17, 2022, 2:53 pm GMT+0000 payyolionline.in

 

പേരാമ്പ്ര: പേരാമ്പ്രയിൽ ജീവകാരുണ്യ രാഗത്തും, സാമൂഹിക രാഷ്ട്രീയ രഗത്തും നിറ സാന്നിദ്യമായിരുന്ന, പേരാമ്പ്ര ജബലുന്നൂർ കോളജ് യു.എ. ഇ കോഡിറേറ്ററും, യു.എ.ഇ പേരാമ്പ്ര മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന പി നാസർ മാസ്റ്റർ കായണ്ണയുടെ അകാല വിയോഗത്തിൽ ജെ.ഐ.സി ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗവും പ്രാർത്ഥന സദസ്സും എസ്.എം.എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി റഫീഖ് സകരിയ ഫൈസി ഉദ്ഘാടനം ചെയ്തു.

പി നാസർ മാസ്റ്ററുടെ വിയോഗാനന്തരം ജബലുന്നൂറിൽ ചേർന്ന അനുശോചന യോഗം റഫീഖ് സകരിയ ഫൈസി ഉദ്ഘാനം ചെയ്യുന്നു.

പുറവൂർ ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഖാലിദ് എടവന അനുസ്മരണ പ്രഭാഷണം നടത്തി.പി.എം കോയ മുസ് ല്യാർ അധ്യക്ഷനായി. ടി.പി നാസർ, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, റഹ്മത്തുള്ള നിസാമി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe