പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം ; വാഹന പ്രചരണ ജാഥ ആരംഭിച്ചു

news image
Sep 17, 2022, 10:35 am GMT+0000 payyolionline.in

മേപ്പയ്യൂർ: ഈ മാസം 20 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് എം.കെ അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുല്ല,ടി.കെ.എ ലത്തീഫ്,ജാഥാ വെസ് ക്യാപ്റ്റൻ എം.എം അഷറഫ്, അൻവർ കുന്നങ്ങാത്ത്,കെ.എം.എ അസീസ്,എം.എം അഷറഫ്,ഇസ്മായിൽ കീഴ് പോട്ട്,ഐ.ടി അബ്ദുൽസലാം, മുജീബ് കോമത്ത്,കെ ലബീബ് അഷറഫ്,എം.കെ ഫസലുറഹ്മാൻ, ടി.എം അബദുള്ള, കെ.പി ഇബ്രാഹിം  എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe