പൊതുപരീക്ഷയ്ക്ക് മുന്‍കരുതല്‍ സ്വീകരിച്ചു: മന്ത്രി വി ശിവന്‍കുട്ടി

news image
Feb 28, 2024, 1:43 pm GMT+0000 payyolionline.in

തിരുവനന്തപുരം> വടകര മേഖലയില്‍ പ്ലസ് ടു മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍ അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊതുപരീക്ഷയ്ക്ക് മറ്റ് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വടകരയിലെ ഒന്നിലേറെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇം?ഗ്ലീഷ് പരീക്ഷാ ?ദിവസം രാവിലെ ചോദ്യപേപ്പര്‍ വാട്സാപ്പില്‍ ലഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണം നടക്കുകയാണ്.

മാര്‍ച്ച് 14 വരെയുള്ള ചോദ്യപേപ്പറാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. രണ്ടുഘട്ടമായി ചോദ്യപേപ്പര്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടോ അധികച്ചെലവോ ഉണ്ടാകില്ലെന്നും പലവര്‍ഷങ്ങളിലും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe