തിരുവനന്തപുരം > പൊതുവിതരണ സംവിധാനത്തിനുള്ള ബജറ്റ് വിഹിതം 2001 കോടി രൂപയായി ഉയര്‍ത്തിയും നോര്‍ക്ക സഹകരണത്തോടെ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക സമുച്ചയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക്
5 കോടി രൂപ വകയിരുത്തിയും പുതിയ ബജറ്റ് പ്രഖ്യപാനങ്ങൾ. ബജറ്റ് പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
സയന്‍സ് സിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5കോടി , സാംസ്കാരിക ഡിജിറ്റല്‍ സര്‍വ്വേ നടത്താന്‍ 3 കോടി, മീഡിയ അക്കാഡമിയ്ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് 3 കോടി, പട്ടയ മിഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി, നികത്തിയ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്ന പദ്ധതിയ്ക്ക് റിവോള്‍വിംഗ് ഫണ്ടായി 2 കോടി, സര്‍ക്കാര്‍ ഭൂമികളുടെ സംരക്ഷണ പദ്ധതിയ്ക്ക് 2 കോടി, ക്ഷീര വികസന വകുപ്പിന്റെ ബീജ ഉല്‍പ്പദാന മേഖലയില്‍ ആവശ്യമായ മാച്ചിംഗ് ഫണ്ട് ഉറപ്പാക്കും., കര്‍ഷക തൊഴിലാളി ക്ഷേമനിധി , ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കായി 10 കോടി, സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സഹായം, സഹകര റൈസ് മില്ലുകള്‍, റബ്കോ തുടങ്ങിയവയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ സഹായം., പൂരക്കളി അക്കാഡമിയ്ക്ക് സര്‍ക്കാര്‍ സഹായം തുടരും, ജിഎസ്ടി രഹസ്യ വിവര കൈമാറ്റത്തിന് പ്രതിഫലം നല്‍കുന്ന പദ്ധതി ശാക്തീകരിക്കും, മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് 5 കോടി, ശാസ്താംകോട്ട കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്
1 കോടി, പുതുതായി തുടങ്ങിയ 16 നഴ്സിംഗ് കോളേജുകള്‍ക്കായി 7 കോടി, നിര്‍മ്മാണ മേഖലയുടെ പുനരുജ്ജീവനത്തിനായി നീക്കിവെച്ച 1000 കോടി രൂപയുടെ പദ്ധതിയില്‍ ഗ്രാമീണ റോഡുകളുടെ നവീകരണവും പരിഗണിക്കും., നവകേരള സദസ്സുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ഒരു പദ്ധതിയെങ്കിലും ഉറപ്പാക്കും.