കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം മെയ് 5ന് കൊയിലാണ്ടിയിൽ

news image
Apr 11, 2023, 1:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: മെയ് 5ന് കൊയിലാണ്ടി നടക്കുന്ന കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണയോഗം പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി.സുബാഷ് ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് വി.യൂസഫ് അധ്യക്ഷനായി. കെപിഒഎ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുജിത്ത് സി.കെ, കെപിഎ ജില്ലാ സെക്രട്ടറി കെ.ഗിരീഷ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.വിജയന്‍ സ്വാഗതവും ജോ.സെക്രട്ടറി പി.രാജീവന്‍ നന്ദിയും പറഞ്ഞു. ചെയര്‍മാന്‍ ഗഫൂർ.സി, വൈസ് ചെയര്‍മാന്‍ പി.പ്രദീപന്‍ , ജന.കണ്‍വീനര്‍ ശ്രീജിത്ത് പി, ജോ.കണ്‍വീനര്‍ സൂരജ്.എസ്.ആർ എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe