തിക്കോടിയിലെ പ്രമുഖ സോഷ്യലിസ്റ്റും എല്‍ജെഡി  നേതാവുമായ യു.കുഞ്ഞികണ്ണൻ ഊളയിൽ അന്തരിച്ചു

news image
Mar 28, 2023, 3:07 am GMT+0000 payyolionline.in

തിക്കോടി  : പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും എല്‍ ജെ ഡി  നേതാവുമായ യു.കുഞ്ഞികണ്ണൻ ഊളയിൽ (86) അന്തരിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി കൊയിലാണ്ടി നിയോജകമണ്ഡലം സെക്രട്ടറി, ജനതാ പാർട്ടി, ജനതാദൾ തിക്കോടി പഞ്ചായത്ത് സെക്രട്ടറി,കയർ വ്യവസായ സഹകരണ സംഘം, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപ കാഗം, ചുമട് ആൻഡ് കൈവണ്ടി തൊഴിലാളി യൂണിയൻ എച്ച് എം എസ്  ജില്ലാ കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഉരുവച്ചെടുത്ത് കല്യാണി. മക്കൾ: ഗിരിജ, ഗീത( അംഗൻവാടി ഹെൽപ്പർ ചിങ്ങപുരം), ജയരാജൻ (ദുബായ് ), പ്രമോദ് (ഇലക്ട്രീഷൻ ), പ്രീത. മരുമക്കൾ : ടി എം രാജൻ ( എൽജഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ), ഗംഗാധരൻ ( ചിങ്ങപുരം), ശശി വി.കെ( സ്റ്റീൽ ടെക് പെരുവട്ടൂർ, ലിനിത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe