പികെഎസ് സംസ്ഥാന കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സമാഹരണം; പയ്യോളിയില്‍ ‘പാലട പ്രഥമൻ പായസമേള’ ഏപ്രില്‍ രണ്ടിന്

news image
Mar 13, 2023, 3:26 pm GMT+0000 payyolionline.in

പയ്യോളി: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി ഓഫീസ് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഏപ്രിൽ രണ്ടിന് നടക്കുന്ന ‘പാലട പ്രഥമൻ പായസമേള’ വിജയിപ്പിക്കാൻ പയ്യോളി ഏരിയ സ്വാഗത സംഘം രൂപീകരണയോഗം തീരുമാനിച്ചു.

 

പുറക്കാട് നടന്ന യോഗം സിപിഎം ഏരിയ കമ്മിറ്റിയംഗം എൻ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ കമ്മിറ്റിയംഗം കെ അനിത അധ്യക്ഷയായി. ഏരിയ സെക്രട്ടറി കെ ടി ലിഖേഷ് , ട്രഷറർ കെ എം പ്രമോദ് കുമാർ , സി ലക്ഷ്മി , ടി കെ ഭാസ്കരൻ , രാഗേഷ് പട്ടായി , സുരേഷ് കാരാപ്പള്ളി എന്നിവർ സംസാരിച്ചു. കെ സുകുമാരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ചെയർമാൻ എൻ വി രാമകൃഷ്ണൻ, കൺവീനർ കെ സുകുമാരൻ, ട്രഷറർ ടി ഷീബ എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe