മേപ്പയ്യൂരിൽ ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും,അനുമോദന സദസ്സും

news image
May 29, 2023, 1:53 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന മുൻ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ ബഷീറിന്റെയും, എളമ്പിലാട് ശാഖ മുൻ പ്രസിഡന്റ് പി.പി അബ്ദുളള ഹാജിയുടെയും സ്മരണാർത്ഥം എളമ്പിലാട് ശാഖ മുസ് ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബസ്സ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും, എസ്.എസ്.എൽ.സി- പ്ലസ് ടു ഉന്നത വിജയി കൾക്കുള്ള അനുമോദന ചടങ്ങും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ശാഖ പ്രസിഡന്റ് പി.പി ബഷീർ അധ്യക്ഷനായി. പി.പി.ഹാഷിം സ്വാഗതവും,കെ.കെ റഫീഖ് നന്ദിയും പറഞ്ഞു. ടി.കെ.എ ലത്തീഫ്,വി.പി റിയാസ് സലാം,അൻവർഷാ നൊച്ചാട്,കെ.പി സലീമ, എം.എം.അഷറഫ്, എ.കെ ഫസലുറഹ്മൻ,ഫൈസൽ ചാവട്ട്,എം.കെ അബ്ദുറഹിമാൻ,വി മുജീബ്, ഷർമിന കോമത്ത്, ടി.എം അബ്ദുള്ള, മുജീബ് കോമത്ത്, കെ ലബീബ് അഷറഫ്, ഹുസൈൻ കമ്മന, റാബിയ എടത്തിക്കണ്ടി, അഷീദ നടുക്കാട്ടിൽ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe