ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്

news image
Sep 22, 2022, 5:32 am GMT+0000 payyolionline.in

കോഴിക്കോട്:  ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു. 3 തൊഴിലാളികൾക്കു നിസ്സാര പരുക്ക്. പുലർച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. 17നു വൈകിട്ട് മീൻപിടിക്കാൻ പോയ അൽ നഹീം ബോട്ടിലാണു കപ്പൽ ഇടിച്ചത്. 13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്. ഗ്ലോബൽ പീക്ക് എന്ന ചരക്കു കപ്പലാണ് ഇടിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe