ഭക്ഷ്യവകുപ്പ് മന്ത്രിയെപുറത്താക്കണം: സി.പി. എ അസീസ്‌

news image
Nov 4, 2022, 2:00 pm GMT+0000 payyolionline.in

 

കായണ്ണ ബസാർ : ഭക്ഷ്യവസ്തുതുക്കളുടെളുടെ വിലവർദ്ധനവ് തടയുന്നതിൽ പരാജയപ്പെട്ട ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ.അനിലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഇടതുഭരണകാലത്ത് കാലങ്ങളായി സി.പി.ഐ  മന്ത്രിമാർ ഭരിച്ച ഭക്ഷ്യ വകുപ്പ്പൂർണ്ണ പരാജയമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അരിക്ക്‌ ക്ഷാമം ഉണ്ടായപ്പോൾ കോഴിയും മുട്ടയും കഴിക്കാൻ ഉപദേശിച്ച ഇടത് ഭക്ഷ്യ മന്ത്രിയെ കേരളീയർ മറന്നിട്ടില്ല.

വിലക്കയറ്റത്തിനെതിരെ മുസ്ലിംയൂത്ത് ലീഗ് ‘കാലി ക്കലമേന്തി ‘പ്രതിഷേധം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്‌ ഉദ്ഘാടനം ചെയ്യുന്നു.

വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ  മുസ്‌ലിം യൂത്ത് ലീഗ് കായണ്ണ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കാലിക്കലമേന്തിയുള്ള പ്രതിഷേധ സായാഹ്നം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് സലീൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.സി.ബഷീർ, സി.കെ.അസീസ്, പി.സി.അബൂബക്കർ , സി.കെ.അജ്നാസ് , അഫ്സൽ.കെ.കെ, എൻ.വി.പോക്കർ, വി.സി. കുഞ്ഞബ്ദുള്ള മുബീർ കായണ്ണ, അമീർ.പി.കെ, മൂസ്സ ചാലിൽ സംബന്ധിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe