ഭക്ഷ്യവിഷബാധ; കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

news image
Jan 7, 2023, 4:11 am GMT+0000 payyolionline.in

കാസർകോട്∙ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.   ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. ആറു ദിവസത്തിനിടെ രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe