കൊയിലാണ്ടിയിലെ മീരകൃഷ്ണ സുമനസ്സുകളുടെ സഹായം തേടുന്നു

news image
Oct 1, 2022, 2:00 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനിയും മേലൂർ കട്ടയാട്ടെ ബബീഷിൻ്റേയും അമിതയുടേയും മകൾ മീരാ കൃഷ്ണയുടെ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ്. സ്കൂളിൽ ക്ലാസ് ലീഡറായിരുന്ന മീരാ കൃഷ്ണയ്ക്ക് ലുക്കീമിയ ബാധിച്ച കാര്യം ഞെട്ടലോടെയാണ് സഹപാഠികളും അധ്യാപകരും നാട്ടുകാരുമെല്ലാം അംഗീകരിച്ചത്.
തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടത്തിക്കൊണ്ടിരിക്കേ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാലേ മീരയെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നാണ് വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. സിഎം സി വെല്ലൂരിൽ വച്ച് ഈ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ഏകദേശം 50 ലക്ഷത്തിലധികം രൂപ ചെലവുവരും. പ്രതീക്ഷിക്കപ്പെടുന്ന വലിയ സാമ്പത്തിക ബാധ്യത  നിർധനരായ മീരാ കൃഷ്ണയുടെ കുടുംബത്തിന് താങ്ങാൻ കഴിയില്ല. കുടുംബത്തിന് കൈതാങ്ങായി കൊണ്ട് സാമ്പത്തിക സമാഹരണം നടത്താനായി  ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ചെയർമാനും വാർഡ് മെമ്പറും സ്ഥിരം സമിതി ചെയർപേഴ്സണുമായ ഗീത കാരോൽ കൺവീനറുമായി സഹായ കമ്മറ്റി രൂപീകരിച്ചിരിക്കയാണ്. കേരള ഗ്രാമീൺ ബാങ്കിൽ ചികിത്സാ കമ്മററിയുടെ പേരിൽ  ആരംഭിച്ച 40 2351010 86007  അക്കൗണ്ട് നമ്പറിൽ സഹായം എത്തിക്കണമെന്ന് കമ്മറ്റി അഭ്യർത്ഥിക്കുന്നു. IFSC KL GB 0040235.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe