മധു വധക്കേസ്: വാദം പൊളിഞ്ഞു; കൂറുമാറിയ സാക്ഷിയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

news image
Sep 14, 2022, 3:04 pm GMT+0000 payyolionline.in

അട്ടപ്പാടി: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിന് മികച്ച കാഴ്ചശക്തി. കോടതി നിര്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അതേസമയം സുനില്കുമാറിനെ ജോലിയില്നിന്ന് പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷന് കീഴിലെ താല്ക്കാലിക വാച്ചറായിരുന്നു സുനില്കുമാര്‍.

അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിക്കെതിരെ നാടകീയ നടപടികളാണ് ഇന്ന് അരങ്ങേറിയത്. താനും മധുവും ഉള്പ്പെട്ട ദൃശ്യങ്ങള്കാണാനാകുന്നില്ലെന്ന് കോടതിയില്പറഞ്ഞ സാക്ഷി സുനില്കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്കോടതി ഉത്തരവിടുകയായിരുന്നു.

കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ഓരോ ദിവസവും ഉയരുന്ന സാഹചര്യത്തിലായിരുന്നു മണ്ണാര്ക്കാട് കോടതിയുടെ നിര്ണായക നീക്കം. കോടതിയിൽ കാണിച്ച ദൃശ്യങ്ങളില്മധുവിനൊപ്പം ആള്ക്കൂട്ടത്തില്സുനില്കുമാറും നില്ക്കുന്നത് വ്യക്തമായിരുന്നു. ദൃശ്യങ്ങള്തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽകുമാറിന്റെ വാദം. സുനിൽകുമാർ ഒഴികെയുള്ള എല്ലാവർക്കും കാണാൻ കഴിയുന്നുണ്ടല്ലോ എന്ന് പരാമർശിച്ചാണ് കോടതി കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe