ദുബായ് : മന്ത്രി സജി ചെറിയാന് വിദേശയാത്രാനുമതി നൽകുന്നതിൽ ആശയക്കുഴപ്പം. നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്റൈനിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ആണ് മന്ത്രി കേന്ദ്രത്തോട് വിദേശയാത്രാനുമതി തേടിയത്. ആദ്യം യാത്രാനുമതി നൽകിയില്ലെങ്കിലും ഏറെ വൈകി യാത്രാനുമതി നൽകുകയായിരുന്നു. മലയാളം മിഷന്റെ പരിപാടികളിൽ പങ്കെടുക്കാൻ ആണ് മന്ത്രി ഗൾഫിലേക്ക് പോകാൻ അനുമതി തേടിയത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു.
മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. മലയാളം മിഷന്റെ പരിപാടികളിൽ പങ്കെടുക്കാൻ ആയിരുന്നു മന്ത്രി ഗൾഫിലേക്ക് പോകേണ്ടിയിരുന്നത്. നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹറിനിലും ആയിരുന്നു മന്ത്രിയുടെ പരിപാടികൾ തീരുമാനിച്ചിരുന്നത്. ഇതോടെ സജി ചെറിയാന്റെ യുഎഇ ബഹ്റൈൻ യാത്ര റദ്ദാക്കി.
യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കാനാണ് മുഖ്യമന്ത്രി യാത്രാനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം തടയുകയായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബൻ സന്ദർശനങ്ങൾക്കായും കേന്ദ്രത്തോട് യാത്രാനുമതി തേടിയിട്ടുണ്ട്. അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കാനിരിക്കുന്നത്. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. യുഎസിൽ ലോക കേരള സഭയുടെ റീജ്യണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും.