മയക്കുമരുന്നിനും ലഹരിക്കുമെതിരെ മേലടി എഎൽപി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും

news image
Oct 6, 2022, 4:37 pm GMT+0000 payyolionline.in

പയ്യോളി:  കേരള സർക്കാറിൻ്റെ മയക്കുമരുന്നിനും ലഹരിക്കുമെതിരെ മേലടി എ.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. വരും തലമുറകളെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കാനും നമ്മുടെ നാടിനെ മയക്കുമരുന്ന് എന്ന വിപത്തിൽ നിന്നും സമൂഹത്തിന് മാറ്റങ്ങൾ ഉണ്ടാവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പി.ടി.എ പ്രസിഡൻ്റ് മനോജ് നമ്പൂരിമഠത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് നാണു കുറ്റിപ്പുനം അധ്യക്ഷത വഹിച്ചു. ഗിരീഷ് മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി.സജീവൻ മാസ്റ്റർ സ്വാഗതവും അരുൺ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe