ചേർത്തലയിൽ മരം മുറിക്കുന്നതിനിടെ കൂറ്റൻ തടി ദേഹത്ത് വീണു, തൊഴിലാളിക്ക് ദാരുണാന്ത്യം

news image
Sep 19, 2022, 1:36 pm GMT+0000 payyolionline.in

ചേർത്തല : മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി  കൃഷ്ണൻ-52  ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ചേർത്തല പതിനൊന്നാം മൈൽ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മഠത്തിന് സമീപം കാലായിക്കൽ രാമചന്ദ്രൻ എന്നയാളിന്  വേണ്ടി മരം മുറിക്കുമ്പോഴാണ് അപകടം.

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.മാരാരിക്കുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe