മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ ഗൃഹനാഥനെ കൊയിലാണ്ടി അഗ്നി രക്ഷാ സേന ആദരിച്ചു

news image
Feb 1, 2023, 1:10 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള വീട്ടു പറമ്പിലെ 30 അടിയുള്ള ചളിർമരം മുറിക്കാൻ കയറിയ സതീശൻ  മരത്തിൽ കുടുങ്ങുകയും ബോധം കേട്ട സതീശനെ വീട്ടുടമസ്ഥനായ പ്രിയദർശൻ മരത്തിൽ കയറി വെള്ളം നൽകി  ഫയർഫോഴ്‌സ് വരുന്നത് വരെ താങ്ങി നിർത്തുകയും ആയിരുന്നു .

ചേമഞ്ചേരി റജിസ്റ്റാർ ഓഫിസിലെ ജീവനക്കാരനാണ് പ്രിയദർശൻ. പ്രിയദർശന്റെ ഈ പുണ്യ പ്രവർത്തിയെ  ഫയർ & റെസ്ക്യൂ ഓഫിസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഓഫിസിലെത്തി ആദരിച്ചു. പി കെ പ്രമോദ്, നിതിൻരാജ്, നിധി പ്രസാദ് എന്നീ സേനാഗങ്ങളും സബ്ബ് റജിസ്റ്റാർ, ജി ഷൈന, ജീവനക്കാരായ സുജിന, ജീന, ശരത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe