മാഹിയിൽ ആയുർവേദ ചികിത്സക്കെത്തിയ റഷ്യൻ വനിതക്ക് തെരുവുനായ് കടിയേറ്റു

news image
Jan 20, 2023, 8:33 am GMT+0000 payyolionline.in

മാഹി: ആയുർവേദ ചികിത്സക്കെത്തിയ റഷ്യൻ വനിതക്ക് തെരുവുനായുടെ കടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ റഷ്യക്കാരി എക്ട്രിന (40)ക്കാണ് കടിയേറ്റത്. അഴിയൂരിലെ കടലോര മണൽപരപ്പിലൂടെ നടക്കുമ്പോൾ നായ് കടിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe