മുക്കാളി അടിപ്പാത നിർമ്മാണം പാതി വഴിയിൽ; പ്രതിഷേധവുമായി ദേശീയ പാത കര്‍മ്മസമിതി

news image
Jan 26, 2023, 3:37 pm GMT+0000 payyolionline.in

 വടകര ; ദേശീയ പാത നിർമാണവുമായി  ബദ്ധപ്പെട്ട്  വടക്കെ മുക്കാളിയിലെ  അടിപാതയുടെ പണി പാതി വഴിയിൽ.  പണി നിർത്തി വെച്ചിട്ട് മാസങ്ങൾ ആയി. അടിപാത വഴി കാല്‍നട  യാത്രക്കാര്‍ക്ക് പോലും നടക്കുന്നില്ല. അടുത്ത കാലത്തായി ദേശീയ പാതയിൽ വടക്കെ മുക്കാളി  നിരവധി അപകടങ്ങൾ നടന്നിരുന്നു. അടിപാത  ഇതിന്  ആശ്വാസമായിരുന്നു.

പാതി വഴിയിൽ  പണി നിർത്തിയ മുക്കാളി അടിപാത

ചോമ്പല ഹാര്‍ബര്‍ , മുക്കാളി മാപ്പിള എല്‍.പി ,മുക്കാളി എല്‍.പി, ,റൈറ്റ് ചോയ്സ് സ്ക്കൂള്‍ ,മുക്കാളി ടൗണ്‍ എന്നിവിടങ്ങളിലേക്കുളള പ്രധാന വഴിയാണ് അടഞ്ഞുകിടക്കുന്നത്. ഈ അടിപാത ജനങ്ങൾക്ക് ദേശീയ പാത  മുറിച്ചു കടക്കാത്തെ പോവാനുള്ള വഴിയാണ്.  തുടര്‍ച്ചയായ അപകടങ്ങള്‍ നടക്കുന്ന ഇടമായ മുക്കാളിയില്‍ അടിപാത നിര്‍മ്മിച്ചത് ജനസഞ്ചാരത്തിന് വേണ്ടിയാണ് . ഇവിടെ പണിപൂര്‍ത്തിയാക്കി യാത്രാ സൗകര്യം ഒരുക്കണമെന്ന് വാര്‍ഡ് അംഗങ്ങളായ പി.കെ. പ്രീത ,മാട്ടാണ്ടി പ്രമോദ്, ദേശീയ പാത  കര്‍മ്മസമിതി ജില്ലാ  കമ്മിറ്റി ഭാരവാഹിക്കളായ എ.ടി.മഹേഷ് , പ്രദീപ് ചോമ്പല എന്നിവര്‍   എന്നിവര്‍ ആവശ്യപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe