മുസ്ലിം ലീഗ് ഓഫീസുകൾ ജന സേവന കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

news image
May 25, 2023, 4:04 pm GMT+0000 payyolionline.in

 

പയ്യോളി:മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായി മുസ്‌ലിം ലീഗ് ഓഫീസുകൾ ജന സേവന കേന്ദ്രങ്ങളായി മാറണമെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. പയ്യോളി നഗരസഭ 22ാം ഡിവിഷൻ കമ്മിറ്റി നിർമ്മിച്ച ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക മുസ്‌ലിം ലീഗ് ഓഫീസിന്റെയും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാദിഖലി തങ്ങൾ പ്രസംഗിക്കുന്നു

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പ്രസംഗിക്കുന്നു.

പയ്യോളി മുൻസിപ്പൽ കമ്മിറ്റിക്കുള്ള ആദരം സാദിഖലി തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഡിവിഷൻ പ്രസിഡണ്ട് യു.പി.ഫിറോസ് അധ്യക്ഷനായി. ലീഗിന്റെ മുഖപത്രമായ ചന്ദിക നവതി ആഘോഷിക്കുന്ന വേളയിൽ പത്രത്തിന്റെ പ്രചാരണത്തിനായി ഓരോ പ്രവർത്തകനും മുന്നോട്ട് വരണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ദേശീയ സെക്രട്ടറി
ഷിബു മീരാൻ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി.ശറഫലി, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, വി.പി.ഇബ്രാഹിം കുട്ടി, സി. ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ, സി.പി.സദഖത്ത് പ്രസംഗിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി
ടി.പി.നൗഷാദ് സ്വാഗതവും സി.എം.മുനീർ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ പ്ലസ്
നേടിയ നിദാ ഫാത്തിമക്ക് സാദിഖലി തങ്ങൾ ഉപഹാരം നൽകി. ജില്ലാ ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. കുത്സു പ്രസംഗിക്കുന്നു.

ടി.ടി.ഇസ്മായിൽ, മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, മുനിസിപ്പൽ പ്രസിഡണ്ട് സി.പി.സദഖത്തുള്ള എന്നിവരെ തങ്ങൾ ഷാൾ അണിയിച്ചു.
ആവിക്കൽ ബീച്ച് റോഡ് ജംഗഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സമ്മേളന സ്ഥലമായ ചാലിൽ അബ്ദുറഹിമാൻ കുട്ടി നഗറിൽ സമാപിച്ചു. കുടുംബ സംഗമം സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.കുൽസു ഉദ്ഘാടനം ചെയ്തു. അസീം ചേമ്പ്ര, ഹരിത സംസ്ഥാന സെക്രട്ടറി അഷ്ഫില ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഇ.വി.സാജിദ് അധ്യക്ഷനായി  കെ.കെ.പി.അസീസ് സ്വാഗതവും കെ.കെ സൗദ സാദിഖ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe