മുസ് ലിം ലീഗ് വളർന്നു കൊണ്ടേയിരിക്കുന്ന പ്രസ്ഥാനം: ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ

news image
Mar 20, 2023, 11:35 am GMT+0000 payyolionline.in

മേപ്പയ്യൂർ: ഒരു ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് വളർന്നു കൊണ്ടേയിരിക്കുമെന്ന് ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ പറഞ്ഞു.പൊതു താല്പര്യങ്ങളുടെ ആഴവും പരപ്പും അടുത്തറിഞ്ഞ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരത്തോടെ ചരിത്രം രചിക്കാൻ ലീഗിന് കഴിഞ്ഞു.തീവ്രവാദ നിലപാടുകൾക്കെതിരെ പാർട്ടിയെടുത്ത നിലപാടുകൾ പിന്നിട്ട വഴികളെ കൂടുതൽ പ്രശോഭിതമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുയിപ്പോത്ത് പടിഞ്ഞാറക്കര ശാഖ മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വി.കെ അമ്മത് മാസ്റ്റർ അനുസ്മരണ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.ടി അസൈനാർ അധ്യക്ഷനായി.കെ.എം അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.ടി അബ്ദുൽ ലത്തീഫ് അനുസ്മരണഭാഷണം നിർവ്വഹിച്ചു.ഒ മമ്മു,അബ്ദുൽ കരീം കോച്ചേരി,എം.വി മുനീർ,കെ.ടി കുഞ്ഞബ്ദുള്ള മൗലവി,പി.കെ മൊയ്തീൻ മാസ്റ്റർ,എൻ.എം കുഞ്ഞബ്ദുള്ള,ബി.എം മൂസ്സ മാസ്റ്റർ,ആദില നിബ്രാസ്,ഇ.കെ സുബൈദ,പി മുംതസ്,പി കുഞ്ഞമ്മദ് ഹാജി,കുനീമ്മൽ മൊയ്തു,ഇല്യാസ് ഇല്ലത്ത്,മുഹമ്മദ് കുട്ടോത്ത്,എം.കെ.പി മുഹ് യദ്ദീൻ ഫൈസി,തച്ചറോത്ത് അബ്ദുറഹിമാൻ,അഫ്സൽ പയോളി,യു.കെ റാഷിദ്,കെ.പി അസൈനാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe