മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ‘പതിനാലാം പദ്ധതിയുടെ ഭാഗമായ 2023-24 വർഷത്തെ പദ്ധതി രൂപികരണത്തിൻ്റെ ഭാഗമായ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി.ശിവാനന്ദൻ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക് വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർ മാൻ കെ.ജി വാനന്ദൻ മാസ്റ്റർ പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പദ്ധതി വിശദീകരിച്ചു. ബ്ളോക് മെമ്പർ മാരായ സുഹ്റ ഖാദർ ‘ചൈത്ര വിജയൻ – സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.പി അഖില ടി.കെ ഭാസ്കരൻ മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, പാർട്ടി നേതാക്കളായ കെ.സത്യൻ, രാമചന്ദ്രൻ കൊയിലോത്ത്, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, കെ.എം കുഞ്ഞിക്കണാരൻ, കെ.പി.മോഹനൻ മാസ്റ്റർ, ഹുസൈൻ ഹാജി, സിറാജ് മുത്തായം , കെ.കെ. രഘുനാഥ്എന്നിവർ സംസാരിച്ചു. 14 വർക്കിംഗ് ഗ്രൂപ്പു കളിൽ പദ്ധതി രേഖ ചർച്ച നടന്നു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി സ്വാഗതവും സെക്രട്ടറി എം ഗിരീഷ് നന്ദി പറഞ്ഞു.