മൂടാടി പഞ്ചായത്ത് വനിതാലീഗിന് പുതിയ നേതൃത്വം ; ഫൗസിയ മുത്തായം -പ്രസിഡണ്ട്

news image
Jan 19, 2023, 9:37 am GMT+0000 payyolionline.in

നന്തി ബസാർ: മുസ്ലിംലീഗ് മെംബർഷിപ്പ് കാമ്പയിന്റെ ഭാഗമായി മൂടാടി പഞ്ചായത്ത് വനിതാ ലീഗ് കൗൺസിൽ മീറ്റ് പി.വി.റംല ഉദ്ഘാടനം ചെയ്തു. സജിന പിരിശത്തിൽ അധ്യക്ഷയായി. സി. കെ അബൂബക്കർ,ആലിക്കുട്ടി ഹാജി,സുഹറഖാദർ,നജ്മ മ0ത്തിൽ,നഫീസ മർവ്വ സംസാരിച്ചു. സുഹറഖാദർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫൗസിയ മുത്തായം -പ്രസിഡണ്ട്, പി.കെ.സുനിത -ജനറൽ സെ ക്രട്ടറി. സീനത്ത് കാരുണ്യ -ട്രഷറർ, സജ്ന പിരിശത്തിൽ, റഷീദ സമദ്, സാജിത ഗഫൂർ -വൈസ് പ്രസിഡണ്ടുമാർ,
ഹുസ്ന എ.വി.,ഹസീന കോവുമ്മൽ,
ജംഷീദ -ജോ:സെക്രട്ടറിമാർ പി .വി.റംല തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe