മൂരാട് മികച്ച ലൈബ്രറിക്കുള്ള കെ ശശീന്ദ്രന്‍ എന്‍ഡോവ് മെന്‍റ് വിതരണം നാളെ

news image
Dec 5, 2022, 2:01 pm GMT+0000 payyolionline.in

പയ്യോളി :  പി കെ കുഞ്ഞുണ്ണിനായര്‍ വായനശാല ആന്‍റ് ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ രണ്ടാമത് കെ ശശീന്ദ്രന്‍ സ്മാരക എന്‍റോവ്മെന്‍റ്    ഇരിങ്ങല്‍ നളന്ദ ഗ്രന്ഥാലയത്തിനും രണ്ടാമത് ഇരിങ്ങല്‍ നാരായണി നാടക പ്രതിഭാ പുരസ്കാരം നിലമ്പൂര്‍ വിജയലക്ഷ്മിക്കും  ഡിസംബര്‍  6നു വൈകുന്നേരം നാല്  മണിക്ക് നല്കും.

മൂരാട് യുവശക്തി സുവര്‍ണ്ണജൂബിലി ആദ്യകാല പ്രവര്‍ത്തക സംഗമ വേദിയില്‍ നിന്നാണ് പുരസ്കാരം  സമര്‍പ്പിക്കുന്നത്. മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്യും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പ്രശസ്ത നാടക നടനുമായ ബാബു പറശ്ശേരി ചടങ്ങില്‍  പങ്കെടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe