മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ചത് ഒന്നരമാസം; മകളുടെ മരണകാരണം തേടി പിതാവ് ചെയ്തത്

news image
Sep 17, 2022, 10:53 am GMT+0000 payyolionline.in

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച മകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ന‌ടത്താനായി പിതാവ് ഒന്നരമാസത്തോളം കുഴിയിൽ ഉപ്പിട്ട് സൂക്ഷിച്ചു. പൊലീസ് ആദ്യം ന‌ടത്തിയ പോസ്റ്റ്മോർട്ടത്തിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം ദഹിപ്പിക്കാതെ സൂക്ഷിക്കുകയായിരുന്നു. റീപോസ്റ്റ്മോർട്ടം നടത്താൻ പൊലീസിൽ സമ്മർദ്ദം ചെലുത്താനായി രാഷ്ട്രീയനേതാക്കളെ കാണുകയും ചെയ്തു ഈ പിതാവ്.

ദാദാ​ഗാവിലാണ് 27 വയസ്സുള്ള ആദിവാസി യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓ​ഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യുവതിയുടേത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറസ്റ്റിലായവരിൽ ഒരാൾ യുവതിയുടെ സുഹൃത്തായിരുന്നു. ഇയാൾ ശാരീരികബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇതു വിശ്വസിക്കാൻ യുവതിയുടെ പിതാവ് തയ്യാറായില്ല. മകൾ കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ‌

‌പിതാവിന്റെ പരിശ്രമഫലമായി മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ നന്ദുർബൻ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്. തുടർന്ന് മൃതദേഹം മുംബൈ ജെജെ ആശുപത്രിയിലെത്തിച്ചു. വെള്ളി‌യാഴ്ചയാണ് റീ പോസ്റ്റ്മോർട്ടം നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe