മേപ്പയൂർ കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി

news image
Jan 24, 2023, 2:58 pm GMT+0000 payyolionline.in

.
മേപ്പയൂർ : കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാർ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കിരാതൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമികത്വത്തിൽ വൻ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങുകൾ നടന്നത്.

തിറ മഹോത്സവത്തോടനുബന്ധിച്ച് 24ന് വൈകിട്ട് ആധ്യാത്മിക പ്രഭാഷണം കെ. വി.ആനന്ദൻ മാസ്റ്റർ, 25ന് ഭക്തിഗാനസുധ, 26ന് കലാസന്ധ്യ 27ന് നാട്ടുപൊലിമ, 28ന് മ്യൂസിക്കൽ നൈറ്റ്, 29ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, അരി ചാർത്തി മേളം, നട്ടത്തിറ, മെഗാ മ്യൂസിക്കൽ ഫ്യൂഷൻ, 30ന് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഘോഷ വരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും തുടർന്ന് തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക് വെള്ളാട്ടം,കരിയാത്തന് വെള്ളാട്ടം,10 മണിക്ക് സൗപർണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ്, 31ന് കാലത്ത് മീത്ത കലശം വരവ്, കരിയാത്തൻ തിറ, പരദേവത തിറ, നവകം പഞ്ചഗവ്യം ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കുന്നു. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച പ്രധാന ഗേറ്റിന്റെ സമർപ്പണ ചടങ്ങും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലം ശ്രീകുമാർ നമ്പൂതിരിപ്പാട് നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe