മേപ്പയ്യൂർ കുലുപ്പ എ വി എ എച്ച് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി

news image
Jan 18, 2023, 4:57 am GMT+0000 payyolionline.in

മേപ്പയ്യൂർ: എ വി അബ്ദുറഹ്മാൻ ഹാജി മെമ്മോറിയൽ കോളേജിൽ  കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ് അവിസ്മരണീയമായി . കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിന്റെയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ 130ഓളം വിദ്യാർത്ഥികൾ രക്തദാനത്തിന് സന്നദ്ധരായി പേർ രജിസ്റ്റർ ചെയ്തിരുന്നു. 60 വിദ്യാർത്ഥികളുടെ രക്തമാണ്  സ്വീകരിച്ചത് .

 


ഇഖ്റ മെഡിക്കൽ ഓഫീസർ ഡോ :സാജിദ, കോളേജ് പ്രിൻസിപ്പൾ പ്രൊഫ:സി കെ ഹസ്സൻ, മിൻഹാജ് പതിയാരക്കര (യൂണിയൻ ചെയർമാൻ), ഷാമിൽ ഗഫൂർ (യൂണിയൻ ജനറൽ സെക്രട്ടറി), ബുഷ്‌റ(ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പർ ),ഇഖ്‌റ ബ്ലഡ് ബാങ്ക് മാനേജർ സലീത്തലി, മുനീർ കുളങ്ങര ഒപ്പം മറ്റു വിദ്യാർത്ഥികളും ക്യാമ്പിന് നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe