മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ ചെറുവണ്ണൂർ റോഡിലേക്ക് കടന്നു വരുന്ന ഓവുചാൽ തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയാവുന്നു. ടൗൺ ജംഗ്ഷനിൽ നിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന സ്ഥലത്തെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി. മേപ്പയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ ഒട്ടനവധി വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം ആളുകൾ യാത്രക്കാർ നടന്നു പോവുന്ന സ്ഥലമാണിത്. മഴ ശക്തി പ്രാപിക്കുന്നതോടെ ഓവുചാലിൽ വെള്ളം നിറഞ്ഞ് ഫുട്പാത്തിന് സമവായി വന്നാൽ കൂടുതൽ അപകടം വരാൻ സാധ്യത ഏറെയാണ്.
ചെറുവണ്ണൂർ, കീഴ്പ്പയ്യൂർ എന്നിവിടങ്ങളിലേക്ക് രാത്രികാലങ്ങളിൽ ഓട്ടോ ഉൾപ്പെടെ ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. മേപ്പയ്യൂർ ടൗണിൽ തെരുവുവിളക്കുകൾ കത്താത്തതും ഇവിടെ അപകടങ്ങൾ സംഭവിക്കുവാൻ ഏറെ സാധ്യത ഉണ്ട്. പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് അധികൃതരുടെ സത്വര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ വൻ അപകടമാണ് ഉണ്ടാവുകയെന്ന് എസ്. ടി. യു പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ മുജീബ് കോമത്ത് പറഞ്ഞു.
ഫോട്ടോ: മേപ്പയ്യൂർ ടൗൺ ചെറുവണ്ണൂർ റോഡിലെ ഓവുചാലിൻ്റെ സ്ലാബ് തകർന്ന് പൊട്ടിപൊളിഞ്ഞ നിലയിൽ